കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് വിശ്രമമുറി

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമമുറി ഒരുങ്ങി. 30 പേർക്ക് ഇരിക്കാവുന്ന സൗകര്യം ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണുള്ളത്. മുറിയിൽ മൊബൈൽ ചാർജർ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിശ്രമമുറിയുടെ ഉദ്ഘാടനം സ്റ്റേഷൻ മാസ്റ്റർ രേഷ്മ തെറമ്മൽ നിർവഹിച്ചു.
റെയിൽവേ സ്റ്റേഷൻ മാനേജർ എസ്. സജിത്കുമാർ, ഡെപ്യൂട്ടി കമേഴ്‌സ്യൽ മാനേജർ നിസാർ അഹമ്മദ്, ചീഫ് കമേഴ്‌സ്യൽ ഇൻസ്‌പെക്ടർ ടി. ബിജോയ്, എൻജിനീയർ (വർക്‌സ്) സി.കെ. സുഭാഷ്, മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി. തുടങ്ങിയവർ പങ്കെടുത്തു.