സി.പി.എം പേരാവൂർ ഏരിയ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം

പേരാവൂർ:പാർട്ടിക്കും, മുഖ്യമന്ത്രിക്കും, ജനകീയ സർക്കാരിനുമെതിരെ നടക്കുന്ന കള്ള പ്രചാര വേലക്കെതിരെയുള്ള സി. പി.എം പേരാവൂർ ഏരിയ വാഹന പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നല്കി.
വ്യാഴാഴ്ച അമ്പായത്തോട്ടിൽ നിന്നുമാരംഭിച്ച ജാഥ കൊട്ടിയൂർ, കണിച്ചാർ, കൊളക്കാട്, മണത്തണ ലോക്കൽ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കേളകത്ത് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ ടി. കെ.ഗോവിന്ദൻ, ജാഥാ മാനേജർ എം.എസ്. വാസുദേവൻ, കെ.സുധാകരൻ, തങ്കമ്മ സ്കറിയ തുടങ്ങിയവർ സംസാരിച്ചു. സമാപന പൊതുയോഗം ജില്ലാ കമ്മറ്റിയംഗം വി.ജി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. സി.ടി. അനീഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം. രാജൻ, സി.പി. ഷാജി തുടങ്ങിയവർ സംസാരിച്ചു.
പേരാവൂർ ജാഥ വെള്ളിയാഴ്ച
രാവിലെ 9.30 ആലച്ചേരി, 10.15 കോളയാട്, 11 നിടുമ്പോയിൽ, 11.45 പെരുന്തോടി, 12.30 നെടുമ്പുറംചാൽ, 1.15 മേൽമുരിങ്ങോടി, 2.30 മുടക്കോഴി, 3.15 മുഴക്കുന്ന്, 4 വിളക്കോട്, 4.45 കാക്കയങ്ങാട്, 5.30 പേരാവൂർ (സമാപനം).