Connect with us

Local News

കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ല, കരുതൽ തുടരണം- ലോകാരോ​ഗ്യ സംഘടന

Published

on

Share our post

കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോ​ഗ്യസംഘടന. ലോകമെമ്പാടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോ​ഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം ഉയർന്നിട്ടുണ്ടെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണ്ടെത്തൽ.

കോവി‍‍‍ഡ് 19 കേസുകൾ തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഇത് ആരോ​ഗ്യസംവിധാനത്തെ കൂടുതൽ സമ്മർദത്തിൽ ആഴ്ത്തുകയാണെന്നും ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ‍്രോസ് അഥനോം ​ഗെബ്രീഷ്യസ് പറഞ്ഞു.

കോവിഡ് അവസാനിക്കാറായിട്ടില്ലെന്നാണ് പുതിയ തരം​ഗത്തിന്റെ വ്യാപനത്തിൽ‌ നിന്ന് വ്യക്തമാകുന്നതെന്നും പലരാജ്യങ്ങളും അവസ്ഥ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്വീകരിച്ച് ഫലപ്രദമെന്നു കണ്ടെത്തിയ മാസ്ക് ശീലമുൾപ്പെടെയും ടെസ്റ്റുകളും അതിനനുസരിച്ച ചികിത്സയും തുടരുകയും കോവിഡ് നിരക്കുകൾ അവലോകനം ചെയ്ത് അതിനനുസരിച്ച പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോൺ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവയാണ് നിലവിലെ കോവി‍ഡ് വ്യാപനത്തിന് പിന്നിലെന്ന് ലോകാരോ​ഗ്യസംഘടനയുടെ ആരോ​ഗ്യ അടിയന്തിരാവസ്ഥ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക്കൽ റയാൻ പറഞ്ഞു. ടെസ്റ്റ് ചെയ്യുന്നതിലുള്ള അപാകതകൾ പുതിയ കേസുകൾ കണ്ടെത്തുന്നതിനും വൈറസിന്റെ പരിണാമത്തെ നിരീക്ഷിക്കുന്നതിലും തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Share our post

IRITTY

മാക്കൂട്ടം– പെരുമ്പാടി ചുരം നവീകരണം തുടങ്ങി

Published

on

Share our post

ഇരിട്ടി: തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ ഭാഗമായി കർണാടകയുടെ അധീനതയിലുള്ള മാക്കൂട്ടം – പെരുമ്പാടി ചുരം പാതയിൽ കേരള അതിർത്തി ഭാഗത്ത് നവീകരണം തുടങ്ങി. കൂട്ടുപുഴപ്പാലം മുതൽ മാക്കൂട്ടം വരെ 1.4 കിലോമീറ്റർ ദൂരം 2.7 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. മഴയ്ക്ക് മുൻപേ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കരാർ കമ്പനി ഉടമ നാമേര ബല്യപ്പ നവീൻ അറിയിച്ചു.കേരളത്തിലേക്ക് വഴി തുറക്കുന്ന മാക്കൂട്ടം – പെരുമ്പാടി ചുരം പാതയുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു കഴിഞ്ഞ ജനുവരി 10 ന് കൂട്ടുപുഴ പാലം അതിർത്തി വരെ റോഡിൽ സന്ദർശനം നടത്തിയ കർണാടക മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും വിരാജ്പേട്ട എം.എൽ.എ എ.എസ്.പൊന്നണ്ണയും അറിയിച്ചിരുന്നു. നിലവിൽ 3 റീച്ചുകളിലായാണു ചുരം നവീകരിക്കുന്നത്. പെരുമ്പാടി മുതൽ കൂട്ടുപുഴ ഭാഗത്തേക്കുള്ള 2.3 കിലോമീറ്റർ ദൂരം 5 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ നവീകരിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ വിളിച്ചതായി കർണാടക മരാമത്ത് വിഭാഗം അറിയിച്ചു. അവശേഷിച്ച 12 കിലോമീറ്റർ ചുരംപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നതിനൊപ്പം വിവിധ ഘട്ടങ്ങളിലായി നവീകരണം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.


Share our post
Continue Reading

MATTANNOOR

കണ്ണൂരിൽ നിന്ന് ഹജ്ജ് സർവീസ് മെയ് 11 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള ഹജ്ജ് സർവീസ് മേയ് 11 മുതൽ ആരംഭിക്കും. 4788 പേരാണ് കണ്ണൂർ വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. മെയ് 11ന് പുലർച്ചെ നാലിനാണ് ആദ്യ ഹജ്ജ് സർവീസ്. 28 സർവീസാണ് എയർ ഇന്ത്യ എക്സ്‌പ്രസ് നടത്തുക. 29ന് രാത്രി ഒന്നിന് അവസാന സർവീസ് പുറപ്പെടും. 171 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് ഇത്തവണ ഹജ്ജ് സർവീസിന് ഉപയോഗിക്കുക.


Share our post
Continue Reading

MATTANNOOR

വെളിയാംപറമ്പിൽ ഗര്‍ഭ നിരോധന ഉറകള്‍ വ്യാപകമായി തള്ളിയ നിലയില്‍

Published

on

Share our post

മട്ടന്നൂർ: വെള്ളിയാംപറമ്പിൽ ഗർഭനിരോധന ഉറകൾ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തി. നൂറുകണക്കിന് പായ്ക്കറ്റുകളാണ് 20ൽ അധികം ചാക്കുകളിലാക്കി നാലിടത്തായി വെള്ളിയാംപറമ്പ് ക്രഷറിന് സമീപം തള്ളിയിട്ടുള്ളത്. പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾ, ലൂബ്രിക്കന്റ് എന്നിവയും ഉറകൾക്കൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്. 2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകള്‍ കണ്ടെത്തിയത്.  ആശുപത്രികളിലേക്കും ഹെല്‍ത്ത് സെന്‍ററിലേക്കും വിതരണം ചെയ്യുന്ന ഗർഭ നിരോധന ഉറകള്‍ തള്ളിയതാണോയെന്ന് സംശയിക്കുന്നു.


Share our post
Continue Reading

Trending

error: Content is protected !!