ഉളിയിൽ ടൗണിൽ വാഹനപകടം
ഉളിയിൽ: ടൗണിൽ നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വൈദ്യുതി തുണിലിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. പരിക്കേറ്റ ഡ്രൈവർ ഗൂഡലൂർ സ്വദേശി ശക്തിവേൽ (24) ഇരിട്ടി സ്വകാര്യ ആസ്പത്രിയിൽ ചികിൽസ തേടി. വാഹനത്തിൻ്റെ മുൻഭാഗവും വൈദ്യുതി തൂണും പൂർണ്ണമായി തകർന്നു. സമീപത്തെ ഫുട്പാത്തിൻ്റെ ഇരുമ്പ് സംരക്ഷണ വേലിയും തകർന്നിട്ടുണ്ട്. ടൗണിൽ വൈദുതി ബന്ധവും നിലച്ചു.
