കണ്ണൂർ ജില്ലാ എംപ്ലോയ്‌ബിലിറ്റി സെന്ററിൽ തൊഴിൽമേള
കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയ്‌ബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 14, 15 തീയതികളിൽ രാവിലെ 10 മുതൽ രണ്ടുവരെ അഭിമുഖം നടത്തുന്നു. യോഗ്യത: എം.ബി.എ. (എച്ച്.ആർ.), ഡി.ഗ്രി/പി.ജി., എം.കോം., ബി.കോം, മാർക്കറ്റിങ്, ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ/മെക്കാനിക്കൽ, പ്ലസ്‌ടു. നിലവിൽ രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 04972 707610, 6282942066.
