ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം

Share our post

കണ്ണൂർ : ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050, 8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂർ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (04935245484, 8547005060), ഇരിട്ടി (04902423044, 8547003404), പിണറായി (04902384480, 8547005073), മടികൈ (നീലേശ്വരം 0467-2240911, 8547005068) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 9 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് ഈ അദ്ധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ജൂലൈ 12 ന് പത്ത് മണി മുതൽ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 750/ രൂപ (എസ്.സി, എസ്.ടി 250/രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!