കുട്ടികളുടെ ദേശീയ ധീരതാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കുട്ടികൾക്കുള്ള ധീരതാപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമസമിതിക്കു നൽകണം. ധീരതാപ്രവർത്തനം നടക്കുമ്പോൾ ആറിനും 18 വയസ്സിനുമിടയ്ക്ക് പ്രായമായ കുട്ടികൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
2021 ജൂലായ് ഒന്നിനും 2022 സെപ്റ്റംബർ 30-നും ഇടയിലായിരിക്കണം സംഭവം. 2021 ജൂലായ് ഒന്നിനുമുമ്പുള്ള ആറുമാസത്തെ കാലയളവിൽ നടന്ന ധീരസംഭവങ്ങളും അനുയോജ്യമെന്നുകണ്ടാൽ പരിഗണിക്കും. സംസ്ഥാന ശിശുക്ഷേമസമിതിയായിരിക്കും പുരസ്കാരത്തിന് ശുപാർശ ചെയ്യുക.
അപേക്ഷാഫോറം ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ www.iccw.co.in എന്ന വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. സംസ്ഥാന ശിശുക്ഷേമസമിതിയിലും അപേക്ഷ ലഭിക്കും. ഇതിനായി പത്തുരൂപയുടെ സ്റ്റാമ്പൊട്ടിച്ച കവറിൽ മേൽവിലാസം സഹിതം അയക്കണം.
പൂരിപ്പിച്ച അപേക്ഷ, അവാർഡിനർഹമായ പ്രവൃത്തി സംബന്ധിച്ച് ഇംഗ്ലീഷിൽ തയ്യാറാക്കിയ റിപ്പോർട്ട്, ഇതുസംബന്ധിച്ച പത്രവാർത്തകൾ ഇംഗ്ലീഷിൽ തർജമ ചെയ്തത്, മറ്റ് അനുബന്ധരേഖകൾ, മൂന്നു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൂന്നുസെറ്റ് കോപ്പികൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമസമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ സെപ്റ്റംബർ 15-നുള്ളിൽ അയക്കണം. ഫോൺ: 0471-2324939, 2324932, 9447125124.
