108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം
കണ്ണൂർ : 108 ആംബുലൻസ് ജീവനക്കാർക്ക് റിസ്ക് അലവൻസ് അനുവദിക്കാനും ഡ്യൂട്ടി സമയം എട്ട് മണിക്കൂറായി കുറക്കാനും പാർക്കിംഗ് ലൊക്കേഷനുകളിൽ റസ്റ്റ് റൂം അനുവദിക്കുവാനും 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ(സി.ഐ.ടി.യു) കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. എ.പി.ധനേഷ്, സംസ്ഥാന സെക്രട്ടറി വി.ആർ. രാജീവ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : സൈനുൽ ആബിദിൻ (പ്രസി.), എ.പി. ധനേഷ് (സെക്ര.), ഷിൽജ ഫ്രാൻസിസ് (ട്രഷ.),11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
