യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഒരാൾ കസ്റ്റഡിയിൽ
ചിറ്റിലഞ്ചേരി വീഴുമലയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മാവേലിക്കര സ്വദേശി സിജോയാണ് (40) കൊല്ലപ്പെട്ടത്. തോട്ടത്തിലെ കാര്യസ്ഥനായ മുടക്കല്ലൂർ സ്വദേശി അമ്പിളി ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി സുഹൃത്തുക്കൾ തമ്മിലുള്ള മദ്യപാനത്തിനിടയ്ക്കുള്ള വാക്കുതർക്കം കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെയാണ് പൊലീസ് വിവരം അറിയുന്നത്.
