പേരാവൂരിലെ ശ്മശാനത്തിന് പിന്നിൽ ഇടിഞ്ഞു വീണ മൺതിട്ട നീക്കം ചെയ്തു

പേരാവൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ശ്മശാന കെട്ടിടത്തിനു പിറകിലെ ചുമരിൽ ഇടിഞ്ഞ് വീണ മൺതിട്ട പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് നീക്കം ചെയ്തു. കെട്ടിടത്തിന് ഭീഷണിയായ സാഹചര്യത്തിലാണ് മുഴുവൻ മണ്ണും അടിയന്തര പ്രാധാന്യത്തോടെ നീക്കം ചെയ്തത്.
ശ്മശാനത്തിന് സമീപത്തെ ഭിത്തി കരിങ്കൽകെട്ടി സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് പി.പി. വേണുഗോപാലൻ പറഞ്ഞു.