അട്ടപ്പാടിയിൽ അടിയേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

Share our post

പാലക്കാട് : അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനായകന്‍റെ കൂടെ ഉണ്ടായിരുന്ന, മർദനമേറ്റ  സുഹൃത്ത് നന്ദകിഷോർ നേരത്തെ മരിച്ചിരുന്നു. കേസിൽ 10 പേരാണ് പ്രതികൾ. ഇവരെല്ലാം പിടിയിലായിരുന്നു

പണമിടപാടിനെ ചൊല്ലിയുള്ള  തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോ‍റിനും വിനായകനും മർദനമേറ്റത്.  തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദനത്തിലും കൊലയിലും കലാശിച്ചത്. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നൽകാം എന്ന ഉറപ്പിൽ, നന്ദകിഷോറും വിനായകനും പ്രതികളിൽ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു.

എന്നാൽ പറഞ്ഞ  സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയിയതുമില്ല. ഇതാണ് തർക്കത്തിന് കാരണം. മർദ്ദനമേറ്റ നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. എന്നാല്‍ നന്ദകിഷോർ ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചതായി പൊലീസ് അറിയിച്ചു. കണ്ണൂർ സ്വദേശിയായ വിനായകനെ പ്രതികൾ നാല് ദിവസം  കസ്റ്റഡിയിൽ വെച്ച് മർദിച്ചിരുന്നു. ഇതുമൂലം വിനായകന്‍റെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!