ഇരിട്ടി എടക്കാനം പുഴയരികിൽ നിന്ന് 50 ലിറ്റർ വാഷ് കണ്ടെടുത്തു

ഇരിട്ടി : എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പുഴക്കര ഭാഗത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തുവളപ്പിൽ, എ.കെ. റിജു, പി.ജി. അഖിൽ, ഡ്രൈവർ അമീർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.