ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ചുകയറി; 10 വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

Share our post

മലപ്പുറം: മഞ്ചേരിയില്‍ ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്ന രാമംപുറം സ്വദേശിയായ നടുക്കണ്ടി റഫീഖ് (36), നെല്ലിക്കുന്ന് സ്വദേശി ഫിറോസിന്റെ മകന്‍ റബാഹ് (10) എന്നിവരാണ് മരിച്ചത്. മഞ്ചേരി-പാണ്ടിക്കാട് റോഡില്‍ മരങ്കുളത്താണ് ഞായറാഴ്ച അപകടമുണ്ടായത്.

മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറി ബ്രേക്കിടുന്നതിനിടെ നിയന്ത്രണം വിട്ട് രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു. ആദ്യത്തെ ഓട്ടോറിക്ഷയില്‍ റഫീഖ് ഉള്‍പ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക്‌ വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ സാധിച്ചു. രണ്ടാമത്തെ ഓട്ടോറിക്ഷയിലാണ് റബാഹ് ഉണ്ടായിരുന്നത്. റബാഹിനൊപ്പമുണ്ടായിരുന്ന മൂന്ന് കുടുംബാംഗങ്ങള്‍ ഗുരുതരപരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇടിയുടെ ആഘാതത്തില്‍ രണ്ട് ഓട്ടോറിക്ഷകളും ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ നാലുപേരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. ലോറി ഒരു കാറില്‍ ഇടിച്ചെങ്കിലും കാര്‍യാത്രികരുടെ പരിക്ക് ഗുരുതരമല്ല. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!