സി.പി.എം ഇരിട്ടി ഏരിയാ വാഹന ജാഥ എം.എം. മണി ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി: സി.പി.എം ഏരിയാ വാഹന ജാഥ ഇരിട്ടിയിൽ ജാഥാ ലീഡർ എം. സുരേന്ദ്രന് പതാക. കൈമാറി മുൻ മന്ത്രി എം.എം. മണി ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസെൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ, കെ. മോഹനൻ, ജാഥാ മാനേജർ ബിനോയ്‌കുര്യൻ, ജാഥാ ലീഡർ എം.സുരേന്ദ്രൻ, മനോഹരൻ കൈതപ്രം എന്നിവർ സംസാരിച്ചു.
ജാഥപര്യടനം
തിങ്കൾ: 9.30 ഉളിക്കൽ, 10 പരിക്കളം, 10.45 മണിപ്പാറ, 11.30 വട്ട്യാംതോട്, 12.15 കോളിത്തട്ട്, 1മണി അമ്പലത്തട്ട്, 2 വള്ളിത്തോട്, 2.30 പേരട്ട, 3.15 വാണിയപ്പാറ, 4 അങ്ങാടിക്കടവ്, 4.15 കരിക്കോട്ടക്കരി, 5.15 മുണ്ടയാമ്പറമ്പ്, 6 കോളിക്കടവ് (സമാപനം).