സി.പി.ഐ പേരാവൂർ മണ്ഡലം സമ്മേളനം തുടങ്ങി

കണിച്ചാർ : സി.പി.ഐ പേരാവൂർ മണ്ഡലം സമ്മേളനം കണിച്ചാർ മീനാക്ഷി ടീച്ചർ നഗറിൽ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് വി.കെ. രാഘവൻ വൈദ്യർ പതാക ഉയർത്തി. വി. ഗീത, കെ.എ.ജോസ്, പി. പ്രദീപൻ, ആൽബർട്ട് ജോസ് എന്നിവരുൾപ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.
ജോഷി കണിച്ചാർ രക്തസാക്ഷി പ്രമേയവും എം. സുകേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ, ജില്ലാ എക്സി. അംഗങ്ങളായ പി.കെ. മധുസൂദനൻ, വി.ഷാജി, മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ, വി. പദ്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.