കല്പറ്റയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു
കല്പറ്റ: വയനാട് മുട്ടിലില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെ ദേശീയപാതയില്‍ മുട്ടില്‍ വാരിയാടായിരുന്നു അപകടം.