സി.പി.എം ഇരിട്ടി ഏരിയ വാഹന പ്രചരണ ജാഥ ഞായറാഴ്ച എം.എം. മണി ഉദ്ഘാടനം ചെയ്യും

Share our post

ഇരിട്ടി : പാർട്ടിക്കും മുഖ്യമന്ത്രിക്കും ജനകീയ സർക്കാരിനുമെതിരെ നടക്കുന്ന കള്ള പ്രചാരവേലകൾ തുറന്നുകാട്ടാൻ സി.പി.എം നേതൃത്വത്തിൽ ഏറിയ തലത്തിൽ ജാഥ സംഘടിപ്പിക്കുന്നു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സുരേന്ദ്രൻ നയിക്കുന്ന ഇരിട്ടി ഏരിയ ജാഥ ജൂലൈ 10 ന് വൈകുന്നേരം 4 മണിക്ക് ഇരിട്ടിയിൽ സംസ്ഥാന സമിതി അംഗം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ജില്ലാ കമ്മിറ്റി അംഗം ബിനോയ് കുര്യൻ ആണ് ജാഥ മാനേജർ . ജൂലൈ 11 ന് രാവിലെ 9 മണിക്ക് ഉളിക്കലിൽ നിന്ന് പര്യടനം ആരംഭിക്കുന്ന ജാഥ സ്വീകരണങ്ങൾക്ക് ശേഷം കോളിക്കടവിൽ സമാപിക്കും . പിറ്റേദിവസം രാവിലെ ആറളം ഫാമിൽ നിന്ന് ആരംഭിച്ച് വൈകുന്നേരം നടുവനാടാണ് ജാഥ സമാപിക്കുന്നത് . ഇരിട്ടി ഏരിയയിലെ 14 ലോക്കലുകളിലായി 26 കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം ഒരുക്കുന്നത് .

ഏരിയ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ , പി.പി. അശോകൻ , വൈ.വൈ. മത്തായി , കെ.ജി. ദിലീപ് , ഇ.എസ്. സത്യൻ , പി. റോസ , പി. പ്രകാശൻ എന്നിവർ ജാഥാ അംഗങ്ങളാണ്. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ , കെ മോഹനൻ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ , കെ. മോഹനൻ , ഏരിയ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ ഏരിയ കമ്മിറ്റി അംഗങ്ങളായ മത്തായി , കെ.ജി. ദിലീപ് , ഇ.എസ്. സത്യൻ, മനോഹരൻ കൈതപ്രം തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!