ബൈക്കപകടത്തിൽ യുവാവ് മരിച്ചു
ഏലപ്പീടിക: മലയാംപടിയിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് പടിഞ്ഞാറെത്തറ പുളിഞ്ഞാൽ കോച്ചേരി അഖിലാണ് (20) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം. വയനാട് നിന്ന് ഏലപ്പീടികയിലെത്തി തിരിച്ച് പോകുന്നതിനിടെയാണ് അഖിലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. കണ്ണൂരിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
