നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

കാസർകോട്: കെ.എസ്.ആർ.ടി.സി ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു. കാറ്റാംകവല മലയോര ഹൈവേയിൽ വെച്ചായിരുന്നു അപകടം. കാവുംതല സ്വദേശി കപ്പിലുമാക്കൽ ജോഷി എന്ന ജോസഫാണ് മരിച്ചത്. 45 വയസായിരുന്നു.
കാറ്റാംകവല കയറ്റത്തിൽ ആളെ കയറ്റാൻ ബസ് നിർത്തിയപ്പോൾ നിയന്ത്രണം വിട്ട് പുറകിലേയ്ക്ക് വന്ന ബസ് ബൈക്ക് യാത്രക്കാരന്റെ മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. സമീപമുണ്ടായിരുന്ന വീടിന്റെ ചുമരിൽ ഇടിച്ചാണ് ബസ് നിന്നത്. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച ജോഷി. പെരിങ്ങോം അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.