ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ എച്ച്.എസ്.എസ്സിൽ പ്ലസ് വൺ: ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കാം

Share our post

കണ്ണൂർ : ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഏകജാലക പ്രവേശനത്തിന് http://ihrd.kerala.gov.in/thss/ മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ, സ്‌കൂളുകളുടെ വിവരങ്ങൾ എന്നിവയെല്ലാം വെബ്‌സൈറ്റിലുണ്ട്. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22. ഓൺലൈൻ അപേക്ഷ പൂർത്തിയാക്കി പൂർണമായ അപേക്ഷ ഡൗൺലോഡ് ചെയ്യണം. ഇത് അനുബന്ധ രേഖകളും 110 രൂപ രജിസ്‌ട്രേഷൻ ഫീസും സഹിതം (എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 55 രൂപ) ജൂലൈ 25 വൈകിട്ട് മൂന്ന് മണിക്കകം ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്കും അപേക്ഷിക്കാം. 

മുട്ടട (തിരുവനന്തപുരം), അടൂർ, മല്ലപ്പള്ളി (പത്തനംതിട്ട), ചേർത്തല, (ആലപ്പുഴ), പുതുപ്പള്ളി (കോട്ടയം), മുട്ടം, പീരുമേട് (ഇടുക്കി), കലൂർ, കപ്രാശ്ശേരി, ആലുവ (എറണാകുളം), വരടിയം (തൃശൂർ), വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ (മലപ്പുറം), തിരുത്തിയാട് (കോഴിക്കോട്) എന്നിവിടങ്ങളിലാണ് ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾ ഉള്ളത്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!