കൈതേരി 11-ാം മൈലിൽ മാവേലി സൂപ്പർസ്റ്റോർ തുറന്നു
കൂത്തുപറമ്പ് : ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ചുരുങ്ങിയ നിരക്കിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കൈതേരി 11-ാം മൈലിലെ മാവേലി സൂപ്പർസ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പ്രദേശവാസിയായ കുന്നുംപുറം വാസുവിന് സാധനങ്ങൾ നൽകി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ആദ്യവില്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം. ഷീന, ടി. ബാലൻ, എം.കെ. സുധീർകുമാർ, ഷാജി കരിപ്പായി, സപ്ലൈകോ കോഴിക്കോട് മേഖലാ മാനേജർ എൻ. രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസർ കെ. അജിത്ത്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.
