സി.പി.ഐ. മട്ടന്നൂർ മണ്ഡലം സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ
മട്ടന്നൂർ : സി.പി.ഐ. മട്ടന്നൂർ മണ്ഡലം സമ്മേളനം ഒൻപത്, 10 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പൊതുസമ്മേളനം ഒൻപതിന് വൈകീട്ട് അഞ്ചിന് ബസ്‌സ്റ്റാൻഡിൽ സംസ്ഥാന കൗൺസിൽ അംഗം സി.പി. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.
പ്രതിനിധിസമ്മേളനം 10-ന് രാവിലെ 9.30-ന് മട്ടന്നൂർ ഗവ. യു.പി. സ്കൂളിൽ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. പി. സന്തോഷ്‌കുമാർ എം.പി., സി. രവീന്ദ്രൻ, താവം ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.
മട്ടന്നൂർ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചശേഷം നടക്കുന്ന ആദ്യസമ്മേളനമാണ്. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ വി.കെ. സുരേഷ് ബാബു, എ. സുധാകരൻ, മുണ്ടാണി പുരുഷോത്തമൻ, വി. അശോകൻ, സുരേശൻ കണ്ടോത്ത് എന്നിവർ പങ്കെടുത്തു.
