Breaking News
നഴ്സിംഗ് സ്കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം
കണ്ണൂർ : ആരോഗ്യ വകുപ്പിന് കീഴിലെ 14 നഴ്സിംഗ് സ്കൂളുകളിലേക്കും പട്ടികജാതി പട്ടികവർഗക്കാർക്കായുള്ള കൊല്ലം ആശ്രാമം നഴ്സിംഗ് സ്കൂളിലേക്കും ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ 40 ശതമാനം മാർക്കോടെ പ്ലസ് ടു പാസായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. സയൻസ് വിഷയം പഠിച്ചവരുടെ അഭാവത്തിൽ പ്ലസ് ടു പാസായ മറ്റുള്ളവരെ പരിഗണിക്കും.
അപേക്ഷകർക്ക് ഡിസംബർ 31ന് 17 വയസിൽ കുറയാനോ 27 വയസിൽ കൂടാനോ പാടില്ല. പിന്നോക്ക സമുദായക്കാർക്ക് മൂന്ന് വർഷവും എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും www.dhskerala.gov.in ൽ ലഭിക്കും. അപേക്ഷാ ഫീസ് എസ്.സി, എസ്.ടി വിഭാഗത്തിന് 75 രൂപയും മറ്റുള്ളവർക്ക് 250 രൂപയുമാണ്. അപേക്ഷകൾ ചലാൻ സഹിതം ജൂലൈ 30ന് വൈകീട്ട് അഞ്ച് മണിക്കകം അതത് ജില്ലകളിലെ ഗവ. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പലിന് ലഭിക്കണം. ഫോൺ: 04972 705158. ഇ-മെയിൽ: principalgnsknr@gmail.com
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു