വനിതാ സൗഹൃദ വിപണന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

Share our post

കണ്ണൂർ : കേരളാ സ്റ്റാർട്ട്‌ അപ്പ്‌ മിഷന്റെയും, സ്റ്റാർട്ട്‌ അപ്പ്‌ ഇന്ത്യയുടെയും അംഗീകാരത്തോടുകൂടി പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള നിർമാണവിതരണ കമ്പനികൾ സഹായി ചാരിറ്റബിൾ ട്രസ്റ്റിലൂടെ നടപ്പിലാക്കുന്ന വനിതാ സൗഹൃദ വിപണന പദ്ധതിയിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്നും പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

പൂർണമായും സൗജന്യമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ നിയമിക്കപ്പെടുന്ന വനിതകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇതൊക്കെയാണ് :

  • മാസം പതിനായിരം രൂപ ശമ്പളം.
  • എല്ലാ മാസവും വീട്ടിലേക്കാവശ്യമുള്ള പലവ്യഞ്ജന കിറ്റ് സൗജന്യമായി നൽകുന്നു.
  • എല്ലാ വർഷവും കുട്ടികളെ പഠനനിധി പദ്ധതിയിൽ ഉൾപ്പെടുത്തി പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്നു.
  • വീട്ടിൽ വയോജനങ്ങൾ ഉള്ളവർക്ക് എല്ലാ മാസവും അവശ്യ മരുന്നുകൾ സൗജന്യമായി നൽകുന്നു.
  • ഈ പദ്ധതിയിൽ നിയമനം ലഭിക്കുന്ന വനിതകൾക്ക് സൗജന്യ മെഡിക്കൽ ഇൻഷുറൻസ് നൽകുന്നു.
  •  90 പ്രവർത്തി ദിവസങ്ങൾ പൂർത്തിയാക്കുന്ന വനിതകൾക്ക് സൗജന്യ ട്രസ്റ്റ് മെമ്പർഷിപ്പ് നൽകുകയും അതിലൂടെ മറ്റ് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് അപേക്ഷിക്കാവുന്നതാണ്. സൗജന്യ അപേക്ഷാ ഫോറത്തിനായി വിളിക്കുക /വാട്സ്ആപ്പ് ചെയ്യുക. Ph: 9633209889


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!