പെരളശേരിയിലെ കെ.വി. ബാലൻ അന്തരിച്ചു

പെരളശേരി : സി.പി.എം മുൻ എടക്കാട് ഏരിയാ സെക്രട്ടറി പെരളശേരി ഉഷസിൽ കെ.വി. ബാലൻ(71) അന്തരിച്ചു. അസുഖബാധിതനായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധൻ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. എടക്കാട് ഏരിയയിൽ പാർടിയെ വളർത്തുന്നതിൽ മഹത്തായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു കെ.വി. ബാലൻ.
ഭാര്യ: ഉഷ. മക്കൾ: അഡ്വ. ഹിദ, ബീന (മാനേജർ, പെരളശേരി സർവീസ് സഹകരണ ബാങ്ക്), ബിന്ദു(കോ-ഓപറേറ്റീവ് പ്രസ്,കണ്ണൂർ)ബിജിന.
മരുമക്കൾ: അഡ്വ.ജോഷിമാത്യു, ലക്ഷ്മണൻ (പറമ്പുക്കരി),സുനിൽ കുമാർ(വടക്കുമ്പാട്), രാജീവൻ(കോട്ടം). സഹോദരങ്ങൾ: ലക്ഷ്മി(വടക്കുമ്പാട്), കല്യാണി,നാരായണി,പരേതരായ കൗസു,രാമൻ.
മൃതദേഹം ബുധൻ രാത്രിയോടെ നാട്ടിലെത്തിക്കും. രാത്രി സി.പി.എം എടക്കാട് ഏരിയാകമ്മിറ്റി ഓഫീസിലും, വ്യാഴം രാവിലെ 9 മുതൽ പെരളശേരി ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം വ്യാഴാഴ്‌ച രാവിലെ 11 ന് പെരളശേരി പഞ്ചായത്ത് വാതകശ്മശാനത്തിൽ.