പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : കടമ്പേരി സി.ആർ.സി വായനശാല, പി.വി.കെ കടമ്പേരി ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായി ജില്ലയിലെ മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിന് നൽകുന്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021-22 വർഷത്തെ പ്രവർത്തനമാണ് വിലയിരുത്തുക. പ്രശസ്തിപത്രം, ഫലകം, 10,000 രൂപ മുഖവിലയുളള പുസ്തകം എന്നിവയാണ് പുരസ്‌കാരമായി നൽകുക. മുൻ വർഷങ്ങളിൽ ഈ പുരസ്‌കാരം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. പ്രവർത്തനം സംബന്ധിച്ച വിശദ വിവരങ്ങൾ ജൂലൈ 20നകം സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസ്, കാൽടെകസ്, കണ്ണുർ -2 എന്ന വിലാസത്തിൽ ലഭിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!