സർക്കാർ ഓഫീസുകളിൽ പണമടക്കാൻ ഇനി e-TR5

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പണമടയ്ക്കുന്നതിന് ഇനി e-TR5. നേരത്തേയുള്ള പേപ്പർ TR5ന് പകരമായാണ് പുതിയ ഇലക്ട്രോണിക് റെസിപ്റ്റ് സംവിധാനം.
ട്രഷറി സംവിധാനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് e-TR5 അടക്കമുള്ള നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതെന്നു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ട്രഷറി സംവിധാനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി വരുന്ന ഓഗസ്റ്റ് മുതൽ ഉദ്യോഗസ്ഥർക്ക് ബയോമെട്രിക് ഒതന്റിഫിക്കേഷൻ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.