പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം

കണ്ണൂർ : പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പട്ടുവം കയ്യംതടത്തെ ആൺകുട്ടികൾക്കായുള്ള കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് പ്രവേശനം. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള പട്ടികവർഗ വിഭാഗത്തിലെയും നിശ്ചിത ശതമാനം പട്ടികജാതി, മറ്റ് വിഭാഗങ്ങളിലെയും കുട്ടികൾക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എന്നിവ സൗജന്യം. താൽപര്യമുള്ളവർ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, എസ് എസ് എൽ സി മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ സീനിയർ സൂപ്രണ്ട് ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കണ്ണൂർ, പട്ടുവം, കയ്യംതടം, അരിയിൽ പി.ഒ എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മാർഗമോ, mrskannur2018@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25.
അപേക്ഷ ഫോറം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ഐ.ടി.ഡി.പി കണ്ണൂർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പേരാവൂർ, കൂത്തുപറമ്പ്, ഇരിട്ടി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ: 9496284860, 8848408455.