15 ലക്ഷത്തിന്റെ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
        കോഴിക്കോട് : പാളയത്തിന് സമീപം 100-ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിലായി. ചക്കുംകടവ് സ്വദേശി രജീസി(40)നെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
ബംഗളൂരുവില്‍ നിന്ന് ചില്ലറ വില്പനയ്ക്ക് എത്തിച്ചതാണ് ലഹരിമരുന്നെന്ന് എക്സൈസ് സംഘം കണ്ടെത്തി. വിപണിയില്‍ 15 ലക്ഷം രൂപ വരെ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. മലബാറിലെ പ്രധാനമയക്കുമുരുന്നു മാഫിയ സംഘങ്ങളുമായി രജീസിന് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് രജീസിന് മേല്‍ ചുമത്തിയത്. പാഴ്സലായാണ് മയക്കുമരുന്നുകള്‍ ലഭിക്കാറുള്ളതെന്നും കോളജുകള്‍ കേന്ദ്രീകരിച്ചാണ് വില്പനയെന്നും രജീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
