Connect with us

Breaking News

ഇന്റേണൽ പരീക്ഷ: പരാതി പരിഹരിക്കാൻ ത്രിതല സംവിധാനം

Published

on

Share our post

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷാ, മൂല്യനിർണയരീതികളിൽ മാറ്റം നിർദേശിക്കുന്ന പരീക്ഷാ പരിഷ്കരണ കമ്മിഷൻ പരാതികൾ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ച് വിശദമായ ശുപാർശ നൽകി. ഇന്റേണൽ പരീക്ഷകളുടെ അനുപാതം 20 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയരുന്നതോടെ കുട്ടികളിൽനിന്ന് കൂടുതൽ പരാതികൾക്ക് സാധ്യതയുണ്ടെന്നത് മുന്നിൽക്കണ്ടാണിത്. സെമസ്റ്റർ പരീക്ഷാ പ്രഖ്യാപനത്തിന് രണ്ടാഴ്ച മുമ്പുതന്നെ ഇന്റേണൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനും ശുപാർശചെയ്തിട്ടുണ്ട്.

ഇന്റേണൽ പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ കുറഞ്ഞത് ആറുമാസമെങ്കിലും കോളേജുകളിൽത്തന്നെ സൂക്ഷിക്കണം. കോളേജുകൾ നടത്തുന്ന ഇന്റേണൽ പരീക്ഷാരീതികൾ വിശകലനം ചെയ്യാൻ സർവകലാശാലകൾ പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും വേണം. ഇത് മൂല്യനിർണയവും ഗ്രേഡിങ്ങും നൽകുന്നതിൽ അധ്യാപകരെ കൂടുതൽ കാര്യപ്രാപ്തിയുള്ളവരാക്കുന്നതിന് സഹായിക്കുന്ന സംവിധാനമായിരിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

ഇന്റേണൽ അസസ്‌മെന്റുമായി ബന്ധപ്പെട്ട് ഏതു തരത്തിലുള്ള പരാതിയും പരിഹരിക്കാൻ സർവകലാശാലകൾ ഒരു ത്രിതല സംവിധാനമാണ് ആവിഷ്കരിക്കേണ്ടത്. ബന്ധപ്പെട്ട വകുപ്പ് മേധാവി, സീനിയർ അധ്യാപകൻ, ഫാക്കൽറ്റി സ്റ്റുഡന്റ് അഡ്വൈസർ എന്നിവരടങ്ങുന്ന സംവിധാനമാണ് ഒന്നാമത്തെ തലത്തിൽ. രണ്ടാമത്തെ തലത്തിൽ കോളേജ് പ്രിൻസിപ്പൽ, വകുപ്പ് മേധാവി, കോളേജ് തല സ്റ്റുഡന്റ് അഡ്വൈസർ, കോളേജ് യൂണിയൻ അധ്യക്ഷൻ അല്ലെങ്കിൽ വിദ്യാർഥി പ്രതിനിധി എന്നിവരടങ്ങുന്നതാണ് രണ്ടാമത്തെ തലം.

അവിടെയും പരിഹരിക്കാത്തവയാകും മൂന്നാംതലത്തിലെത്തുക. സർവകലാശാലാ തലത്തിലാകണം ഈ സംവിധാനമൊരുക്കേണ്ടത്. പരീക്ഷാ കൺട്രോളർ, സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ തുടങ്ങിയവർ ഉൾപ്പെടുന്നതായിരിക്കും ഈ തലം. പരാതികൾ ഓരോ തലത്തിലും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ അവരുടെ നിർദേശത്തോടെ മാത്രമേ അടുത്തതലത്തിലേക്ക് അയക്കാവൂ.

ഇന്റേണൽ അസസ്‌മെന്റ് സംബന്ധിച്ച് വിദ്യാർഥിയിൽനിന്ന് എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ പത്തു ദിവസത്തിനുള്ളിൽ പരിഗണിച്ച് തീരുമാനമുണ്ടാക്കണം. മൂന്നു തലത്തിലും എത്തുന്ന പരാതിയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കി അവ പരിഹരിക്കപ്പെടണമെന്നും ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!