Breaking News
ഡിജിറ്റൽ കണ്ണൂർ: ബാങ്ക് ഇടപാടുകൾ പൂർണമായി ഡിജിറ്റലാക്കുന്നു

കണ്ണൂർ: ജില്ലയിലെ ബാങ്കിങ് ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റലാക്കാൻ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി.ഡിജിറ്റൽ പണം ഇടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് യോഗത്തിൽ ആരംഭം കുറിച്ചത്. ഡിജിറ്റലൈസേഷന്റെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കാൻ ബാങ്കുകൾ ഗ്രാമങ്ങൾ തോറും അവബോധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് ലോഗോ പ്രകാശനം ചെയ്ത് കെ. സുധാകരൻ എം.പി പറഞ്ഞു.
പേപ്പർ കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാന സർക്കാർ ഇടപാടുകൾ ആഗസ്റ്റ് 15ഓടെ സമ്പൂർണമായും ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ ഇത്തരമൊരു പ്രവർത്തനം നടക്കുന്നത്. റിസർവ് ബാങ്കിന്റെ 2019 ഒക്ടോബർ നാലിലെ ദ്വിമാസ ധനനയത്തിലെ നിർദേശത്തിന്റെ ഭാഗമായി കേരളത്തിൽ തൃശൂർ, കോട്ടയം ജില്ലകൾ ഈ നേട്ടം കൈവരിച്ചു കഴിഞ്ഞു.
നിലവിലുള്ള സേവിങ്സ്, കറന്റ് അക്കൗണ്ട് ഇടപാടുകാർക്ക് സൗകര്യപ്രദമായ ഏതെങ്കിലും ഡിജിറ്റൽ മാധ്യമം വഴി ബാങ്ക് ഇടപാടുകൾ വേഗത്തിൽ സുരക്ഷിതവും സുതാര്യവുമായി നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി.
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിങ്ങ്, മൊബൈൽ ബാങ്കിങ്ങ്, യു.പി.ഐ, ക്യു-ആർ കോഡ്, യു.എസ്.എസ്.ഡി, ആധാർ അധിഷ്ഠിത പെയ്മെൻറ് സംവിധാനം മുതലായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ ഓരോ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രാപ്തരാക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. എല്ലാവിധ ദൈനംദിന സാമ്പത്തിക ഇടപാടുകൾക്കും ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട കച്ചവടക്കാർ, വഴിയോര കച്ചവടക്കാർ, കർഷകർ ദിവസവേതനക്കാർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിന് വേണ്ട ബോധവൽക്കരണ പരിപാടികൾ ജില്ലയിൽ ഉടനീളം സംഘടിപ്പിക്കും. ലീഡ് ബാങ്കിന്റെയും സർക്കാർ ഏജൻസികളുടെയും ബാങ്ക് ശാഖകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് അംഗീകൃത ഏജൻസികളുടെയും മേൽനോട്ടത്തിലായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്നേഹാലയത്തില്‍ സ്നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണന് കസ്റ്റഡിയിലെടുത്തു. സ്നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
Breaking News
മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്കരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്