108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കും

Share our post

കണ്ണൂർ : 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാന്‍ തീരുമാനമായി എന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. സി.ഐ.ടി.യു നേതാക്കളും ജി.വി.കെ.ഇ.എം.ആർ.ഐ കമ്പനിയുടെ ചുമതലക്കാരനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

7 ശതമാനം വർദ്ധനവോടെ 2022 എപ്രിൽ മുതൽ മുൻകാല പ്രബാല്യത്തോടെയാണ് വർദ്ധനവ് നടപ്പാക്കിയത്. നഴ്സിന് 1465 രൂപയും ഡ്രൈവർക്ക് 1230 രൂപയുടെയും വർദ്ധനവ് ഇതോടെ ഉണ്ടാകും. പുതുക്കിയ ശമ്പളം സെപ്തംബറിന് മുമ്പായി വിതരണം ചെയ്യും. 

ശമ്പള വർദ്ധനവിന്‍റെ അടിസ്ഥാനത്തിൽ ഇ.എസ്.ഐ ആനുകൂല്യം നഷ്ടപ്പെടുന്ന നഴ്സുമാർക്ക് അർഹമായ മെഡിക്ലെയിം പരിരക്ഷ നൽകുമെന്ന് കമ്പനി ഉറപ്പു നൽകിയതായി യൂണിയൻ പ്രസിഡന്റ് കെ.സി. ശ്രീകുമാർ ജനറൽ സെക്രട്ടറി വി.ആർ രാജീസ് എന്നിവർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!