പെൻഷൻ പുനഃസ്ഥാപിക്കാം; മസ്റ്ററിംഗിന് ജൂലായ് 11 വരെ സമയം

Share our post

തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാൽ ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ സാധിക്കാത്തവരും മറ്റുകാരണങ്ങളാൽ മസ്റ്ററിംഗ് പൂർത്തീകരിച്ചിട്ടില്ലാത്തവരുമായ കിടപ്പു രോഗികൾക്ക് സേവനയിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂർത്തിയാക്കി പെൻഷൻ പുനഃസ്ഥാപിക്കുന്നതിന് ജൂലായ് 1 മുതൽ 11 വരെ സമയം അനുവദിച്ചു. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെട്ടതിനാൽ പ്രാദേശിക സർക്കാരുകളിൽ സമർപ്പിച്ചിട്ടുള്ള ലൈഫ് സർട്ടിഫിക്കറ്റുകൾ സമയപരിധിക്കുള്ളിൽ അപ്‌ലോഡ് ചെയ്യാനും അനുമതിയുണ്ട്. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ടിട്ടുള്ളവർക്കു മാത്രമാണ് ഇപ്പോൾ അനുമതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!