കാഷ്വൽ ലേബർ നിയമനം: സി-ഡിറ്റിൽ അഭിമുഖം
തിരുവനന്തപുരം : സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യുരിറ്റി പ്രൊഡക്ടഡ് ഡിവിഷനിലേക്കുള്ള കാഷ്വൽ ലേബർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂവിന് ഹാജരായി രജിസ്റ്റർ ചെയ്ത് അഭിമുഖം പൂർത്തിയാക്കാത്ത ഉദ്യോഗാർഥികൾക്ക് ജൂലൈ ആറ് രാവിലെ പത്ത് മണിക്ക് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തിരുവല്ലം സി-ഡിറ്റ് മെയിൻ ക്യാമ്പസിൽ ഹാജരാകണം. ഫോൺ: 0471 2380910, 2380912.