ഐ.പി.ആർ.ഡി കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പി.സി. സുരേഷ് കുമാർ ചുമതലയേറ്റു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പി.സി. സുരേഷ് കുമാർ ചുമതലയേറ്റു. തൃശൂർ, കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. എം.ജി യൂനിവേഴ്‌സിറ്റി പി.ആർ.ഒ, സപ്ലൈകോ പി.ആർ.ഒ, മീഡിയ അക്കാദമി അസിസ്റ്റൻറ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ പത്രപ്രവർത്തകനായിരുന്നു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്.