പേരാവൂർ പഞ്ചായത്തിൽ സംരംഭകർക്കുള്ള സഹായ കേന്ദ്രം
പേരാവൂർ : പേരാവൂർ പഞ്ചായത്തിൽ സംരംഭകർക്കുള്ള സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹനീഫ ചിറ്റാകൂൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാൻ കെ.വി. ശരത്, വാർഡ് മെമ്പർ യു.വി. അനിൽകുമാർ, ഇന്റേൺ അമൃത് രാജ് എന്നിവർ സംസാരിച്ചു. വ്യവസായ വകുപ്പിന്റെ കീഴിൽ സ്ഥിരം സംവിധാനം എന്ന നിലയിലാണ് സഹായ കേന്ദ്രം പ്രവർത്തിക്കുക.
