കാർഷിക യന്ത്രം സബ് സിഡി നിരക്കിൽ; സൗജന്യ രജിസ്ട്രേഷൻ
കണ്ണൂർ : കർഷകർക്ക് കാർഷിക യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചു. കണ്ണൂർ പാറക്കണ്ടി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിലാണ് റജിസ്ട്രേഷൻ. പദ്ധതി പ്രകാരം കാർഷിക യന്ത്രങ്ങൾ 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി നിരക്കിൽ ലഭ്യമാകും. 0497–2761404, 04902 317007, 7012251721.
