Connect with us

Breaking News

മെഡിസെപ്പിൽ പുതിയ പെൻഷൻകാരും; വൈദ്യ പരിശോധനയില്ല

Published

on

Share our post

തിരുവനന്തപുരം : ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ്‌ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയിൽ പുതിയ പെൻഷൻ (എൻ.പി.എസ്‌)കാരെയും ഉൾപ്പെടുത്തും. എൻപിഎസുകാർക്ക്‌ പ്രീമിയം തുക നൽകിയാൽ പദ്ധതിയിൽ ചേരാം. ഇതുസംബന്ധിച്ച്‌ ധനവകുപ്പ്‌ ഇൻഷുറൻസ്‌ കമ്പനിക്ക്‌ നിർദേശം നൽകി. നിലവിൽ എൻപിഎസിലെ ആയിരത്തിൽപരം പെൻഷൻകാരുണ്ട്‌.

വൈദ്യ പരിശോധനയില്ല

മെഡിസെപ്പിൽ അംഗത്വമെടുക്കുന്നതിന്‌ പെൻഷൻകാർക്ക്‌ വൈദ്യ പരിശോധന ആവശ്യമില്ല. എല്ലാവർക്കും അവയവമാറ്റം അടക്കം അംഗീകൃത ചികിത്സാ പാക്കേജുകളെല്ലാം ലഭ്യമാക്കും. ഉയർന്ന പ്രായത്തിന്‌ ആനുപാതികമായി ഉയർന്ന പ്രീമിയം ഈടാക്കുന്ന ഇൻഷുറൻസ്‌ കമ്പനികളുടെ രീതി മെഡിസെപ്പിലില്ല.  ആദ്യവർഷം ചെലവഴിക്കാത്ത ഒന്നരലക്ഷം രൂപവരെ രണ്ടാംവർഷത്തെ കവറേജായ മൂന്നുലക്ഷത്തിനൊപ്പം കൂട്ടിച്ചേർക്കാം. ഇങ്ങനെ മൂന്നുവർഷംവരെ തുടരാനാകും.

പ്രീമിയം അടയ്‌ക്കുന്നത്‌ 
ഗുണഭോക്താക്കൾ

മെഡിസെപ്പിൽ ഖജനാവിലെ പണമെടുത്ത്‌ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ്‌ ഏർപ്പെടുത്തുന്നുവെന്ന പ്രചാരണം തെറ്റ്‌. ജീവനക്കാരും പെൻഷൻകാരുമാണ്‌ പ്രീമിയം അടയ്‌ക്കേണ്ടത്‌. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ‌പ്രതിമാസം 500 രൂപവീതം ഈടാക്കും.

പെൻഷൻകാർക്ക്‌ പെൻഷനൊപ്പം ലഭിച്ചിരുന്ന ചികിത്സാസഹായം (മെഡിക്കൽ അലവൻസ്‌) ഇതിലേക്ക്‌ മാറ്റും.  ആദ്യഘട്ടത്തിൽ ജീവനക്കാരും പെൻഷൻകാരും സഹകരണ ജീവനക്കാരും ഇവരുടെ ആശ്രിതരും ഉൾപ്പെടെ 45 ലക്ഷം പേർ പദ്ധതി ഗുണഭോക്താക്കളാകും. 

മെഡിസെപ്‌ ഉദ്‌ഘാടനം നാളെ

മെഡിസെപ്പിന്റെ ഉദ്‌ഘാടനം വെള്ളി വൈകിട്ട്‌ നാലിന്‌ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാകും. മന്ത്രിമാർ ഉൾപ്പെടെ ജനപ്രതിധികളും പങ്കെടുക്കും. മെഡിസെപ്‌ രജിസ്‌ട്രേഷൻ കാർഡുകളുടെ വിതരണോദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മെഡിസെപ്‌ ഹാൻഡ്‌ ബുക്ക്‌ ചീഫ്‌ സെക്രട്ടറി വി.പി. ജോയ്‌ മുഖ്യമന്ത്രിയിൽനിന്ന്‌ സ്വീകരിക്കും.


Share our post

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!