സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി പുതിയ അംഗങ്ങൾക്ക് വരവേല്പ്
പേരാവൂർ: സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി പുതിയ അംഗങ്ങൾക്ക് വരവേല്പ് നല്കി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ജോസഫ് തോമസ് മാണിക്കത്താഴെ അധ്യക്ഷത വഹിച്ചു.
പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള കുട വിതരണ പദ്ധതി സംസ്ഥാന കമ്മിറ്റിയംഗം എം.ജി.ജോസഫ് ഉദ്ഘാടനം ചെയ്തു. എം.എം. മൈക്കിൾ, പി.ടി. വർക്കി, കെ.കുഞ്ഞനന്തൻ, അന്നമ്മ, കെ.മോഹനൻ, ജോണി തോമസ്, എൽസമ്മ, മായൻ കണ്ടോത്ത്, കെ.സി. രാജൻ എന്നിവർ സംസാരിച്ചു.