നിയന്ത്രണം വിട്ട സ്കൂട്ടര്‍ മതിലിലിടിച്ച് പ്ലസ് വണ്‍ വിദ്യാർഥി മരിച്ചു
തൊടുപുഴ: നിയന്ത്രണം വിട്ട സ്കൂട്ടര്‍ മതിലിലിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ എ.പി.ജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി അര്ജുന് സുനിലാണ് (18) മരിച്ചത്. തൊടുപുഴക്ക് സമീപം പെരുമ്പിള്ളിച്ചിറയിലായിരുന്നു അപകടം.
കെ.എസ്.ഇ.ബി മഞ്ഞള്ളൂര്‍ സെക്ഷനിലെ ജീവനക്കാരന് കദളിക്കാട് നടുവിലേടത്ത് സുനില്‍ കുമാറിന്റെ മകനാണ്. സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്ത സഹപാഠി അര്ജുന് ലാലിനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
