വിദ്യാര്‍ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്

Share our post

പെരുമ്പാവൂര്‍: പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

2020-ല്‍ തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. മദ്രസയിലെത്തിയ ആണ്‍കുട്ടിയെ അധ്യാപകനായ അലിയാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!