അങ്കണവാടിയിലെ കുട്ടികൾക്ക് തേൻ; ‘തേൻകണം’ കോളയാട് പഞ്ചായത്ത് തല ഉദ്ഘാടനം
കോളയാട് : സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കേരള സംസ്ഥാന ഹോർട്ടി കോർപ്പും അങ്കണവാടിയിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം തേൻ നൽകുന്ന തേൻകണം പദ്ധതിയുടെ കോളയാട് പഞ്ചായത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട് കെ.ഇ സുധീഷ് കുമാർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ജയരാജൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉമാദേവി, ശ്രീജ പ്രദീപൻ, മെമ്പർമാരായ റോയ് പൗലോസ്, കെ.വി. ജോസഫ്, പേരാവൂർ സി.ഡി.പി.ഒ ഷേർലി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫാത്തിമ സഹ്റ എന്നിവർ പങ്കെടുത്തു.