ഗവ: പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂട്ടർ നിയമനം
പഴയങ്ങാടി: ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ചാം ക്ലാസ് മുതൽ പത്ത് വരെയുള്ള വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ട്യൂഷൻ നൽകാൻ അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിന് ഹിന്ദി, കണക്ക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദവും ബി-എഡും ഉള്ളവർക്കും യു.പി വിഭാഗത്തിന് ബിരുദവും ബി-എഡ്/ടി.ടി.സി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ നാലിന് രാവിലെ 10.30ന് കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാവണം. ഫോൺ: 9744980206, 9605996032.