വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയർ ചെയ്ത പള്ളി വികാരിക്കെതിരെ നടപടി
കണ്ണൂര്‍: സ്ത്രീകളുടെ ആധ്യാത്മിക വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയർ ചെയ്ത പള്ളി വികാരിക്കെതിരേ പരാതി. ‘മാതൃവേദി’ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂർ കേളകം അടയ്ക്കാത്തോട് സെയ്ന്റ് ജോസഫ് കാത്തോലിക്ക പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴേത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. അശ്ലീല വീഡിയോ ഗ്രൂപ്പില്‍ വന്നതോടെ സ്ത്രീകള്‍ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കീഴേത്തിനെ രൂപതാ ആസ്ഥാനത്തേക്ക് തിരിച്ചുവിളിക്കുകയും തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
വീഡിയോ പോസ്റ്റു ചെയ്തത് തനിക്ക് പറ്റിയ കൈപ്പിഴയാണെന്നാണ് വൈദികന്‍ നല്‍കിയ വിശദീകരണം.