ജൂലൈ ഒമ്പതിന്റെ പോലീസ് എൻഡ്യൂറൻസ് ടെസ്റ്റ് 24ന്
കണ്ണൂർ : പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ്വ് ബറ്റാലിയൻ-കമാൻഡോ വിങ് 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ ഒമ്പതിന് നടത്താൻ നിശ്ചയിച്ച എൻഡ്യൂറൻസ് ടെസ്റ്റ് ജൂലൈ 24ന് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി നടക്കും. മറ്റ് ദിവസങ്ങളിൽ ജൂലൈ അഞ്ച് മുതൽ 13 വരെയും 19 മുതൽ 24 വരെയുമാണ് എൻഡ്യൂറൻസ് ടെസ്റ്റ്. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, അസിസ്റ്റന്റ് സർജനിൽ കുറയാത്ത റാങ്കിലുള്ള മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫിസിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ അഞ്ച് മണിക്ക് മുമ്പ് എത്തിച്ചേരണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700482.