ആധാരം ഇനി എവിടെയും രജിസ്റ്റർ ചെയ്യാം

Share our post

തിരുവനന്തപുരം : ആധാരം ഇനി സംസ്ഥാനത്തെ ഏത് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ  സംവിധാനമൊരുക്കുമെന്ന്‌ മന്ത്രി വി.എൻ. വാസവൻ. റവന്യു, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ ഡിജിറ്റൽവൽക്കരണം പൂർത്തിയാകുന്നതോടെയാകുമിത്‌. എല്ലാ മൂല്യങ്ങളിലുമുള്ള മുദ്രപത്രങ്ങൾക്ക് പകരമായി സമ്പൂർണ ഇ–സ്റ്റാമ്പിങ്‌ സൗകര്യമൊരുക്കി.

ബാങ്ക്‌, ധനസ്ഥാപന വായ്പ കരാറുകൾ ഡിജിറ്റൽ രൂപത്തിൽ  തയ്യാറാക്കാൻ സൗകര്യമുണ്ട്‌. രജിസ്‌ട്രേഷൻ സംവിധാനമായ പി.ഇ.എ.ആർ.എൽ സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കും. ഇതിനായി ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായി സ്മാർട്ട് കോൺട്രാക്റ്റ് എന്ന ആശയത്തിലൂടെ എല്ലാത്തരം ആധാരങ്ങൾക്കും ഡിജിറ്റൽ രൂപം നൽകും. ആധാര പകർപ്പുകൾ ഓൺലൈനിൽ ലഭ്യമാണ്‌. ഫീസും ഓൺലൈനിൽത്തന്നെ ഒടുക്കാം.

വിവാഹ രജിസ്‌ട്രേഷൻ നടപടി പൂർണമായും ഓൺലൈനിലാകും. ആധാരം ഹാജരാക്കുന്ന ദിവസംതന്നെ മടക്കിനൽകാനുള്ള സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!