നിർത്തിവെച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ ജൂലായ് 25 മുതൽ ഓടിത്തുടങ്ങും

Share our post

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ സ്പെഷ്യൽ സർവീസുകളായി കേരളത്തിൽ ജൂലായ് 25 മുതൽ ഓടിത്തുടങ്ങും. എക്സ്പ്രസ് നിരക്കാണ് ഈടാക്കുക. കുറഞ്ഞത് 30 രൂപ. ഇവയിൽ സീസൺ ടിക്കറ്റ് അനുവദിക്കും, കോവിഡിനുമുമ്പത്തെ നിരക്ക് നൽകിയാൽമതി.

ജൂലായ് 31-നകം എല്ലാം പുനരാരംഭിക്കും

ചെന്നൈ: ദക്ഷിണ റെയിൽവേയിലെ ഇനി ഓടാനുള്ള 104 തീവണ്ടികളും ജൂലായ് 31-നകം സർവീസ് പുനരാരംഭിക്കും. സർവീസ് പുനരാരംഭിക്കാനുള്ളവയിൽ കൂടുതലും പാസഞ്ചറുകളും പകൽ തീവണ്ടികളുമാണ്. തിരുവനന്തപുരം ഡിവിഷനിലാണ് ഏറ്റവുംകൂടുതൽ പാസഞ്ചർ ആരംഭിക്കാനുള്ളത്.

പാലക്കാട് ഡിവിഷനിലും ഏതാനും പാസഞ്ചർ തീവണ്ടിസർവീസുകൾ പുനരാരംഭിക്കാനുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ഓടാനുള്ള ദീർഘദൂരതീവണ്ടികളും സർവീസ് തുടങ്ങും.

സർവീസുകൾ പുനരാരംഭിക്കുന്നതോടൊപ്പം തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന റൂട്ടിൽ പ്രത്യേകനിരക്കിലുള്ള തീവണ്ടികൾ ഓടിക്കാനും തീരുമാനമുണ്ട്.

എല്ലാ പ്രതിദിനവണ്ടികളിലും സാധാരണ ടിക്കറ്റുമായി കയറാം

കണ്ണൂർ: നേത്രാവതി, മംഗള, കേരള, ധൻബാദ് വണ്ടികളിൽകൂടി ജൂൺ 30 മുതൽ സാധാരണ ടിക്കറ്റെടുത്ത് ജനറൽ കോച്ചിൽ യാത്രചെയ്യാം. ഇതോടെ മുഴുവൻ പ്രതിദിനതീവണ്ടികളിലും ഈ സൗകര്യമായി. മംഗളൂരുവിൽനിന്നുള്ള മുംബൈ മത്സ്യഗന്ധ എക്സ്പ്രസിലും സിറ്റിങ് റിസർവേഷൻ ഒഴിവാകും. വെരാവൽ, ഗാന്ധിധാം, പുണെ എക്സ്പ്രസ്, ഓഖ എക്സ്പ്രസ്, കൊച്ചുവേളി-ബിക്കാനീർ, കൊച്ചുവേളി-പോർബന്തർ വീക്ക്‌ലി എക്സ്പ്രസുകൾ അടക്കമുള്ള 86 വണ്ടികളിൽ ജൂലായ് ആറുമുതൽ ജനറൽ ടിക്കറ്റ് പുനഃസ്ഥാപിക്കും.

എന്നാൽ, റിസർവേഷൻ അല്ലാതെ പകൽ സ്ലീപ്പർടിക്കറ്റുകൾ നൽകുന്നതും ഡിറിസർവ്ഡ് കോച്ചുകളും പുനഃസ്ഥാപിച്ചിട്ടില്ല.

* ഷൊർണൂർ-തൃശ്ശൂർ (06497) സ്പെഷ്യൽ ജൂലായ് 25 മുതൽ 12-ന് പുറപ്പെട്ട് ഒന്നിന് എത്തും.

*തൃശ്ശൂർ-കോഴിക്കോട് (06495) 25 മുതൽ വൈകീട്ട് 5.35-ന് പുറപ്പെട്ട് രാത്രി ഒമ്പതിന് എത്തും.

* കോഴിക്കോട്-ഷൊർണൂർ (06454) 27 മുതൽ രാവിലെ 5.20-ന് പുറപ്പെട്ട് 7.30-ന് എത്തും. വൈകീട്ട് 5.45-ന് തിരികെ പുറപ്പെട്ട് 7.55-ന് കോഴിക്കോട്ട് എത്തും.

* കോഴിക്കോട്-ഷൊർണൂർ (06496) 27 മുതൽ 7.30-ന് പുറപ്പെട്ട് 9.45-ന് എത്തും.

* എറണാകുളം-കൊല്ലം സ്പെഷ്യൽ (തിങ്കളാഴ്ച ഒഴികെ-06769) 27 മുതൽ 12.45-ന് പുറപ്പെട്ട് 4.50-ന് എത്തും.

*എറണാകുളം-കൊല്ലം-എറണാകുളം മെമു എക്സ്പ്രസ് സ്പെഷ്യൽ (ബുധനാഴ്ച ഒഴികെ) 28 മുതൽ ഓടിത്തുടങ്ങും. എറണാകുളത്തുനിന്ന്‌ രാവിലെ ആറിന് പുറപ്പെട്ട് 10-ന് കൊല്ലത്ത് എത്തും. കൊല്ലം-എറണാകുളം (06778) 11-ന് പറപ്പെട്ട് 2.50-ന് എത്തും.

* കൊല്ലം-എറണാകുളം മെമു (06442) 27 മുതൽ (ചൊവ്വാഴ്ച ഒഴികെ) രാത്രി 9.15-ന് പുറപ്പെട്ട് 12.30-ന് എത്തും.

* കൊല്ലം-കന്യാകുമാരി മെമു (06772) 31 മുതൽ (വെള്ളിയാഴ്ച ഒഴികെ) 11.35-ന് പുറപ്പെട്ട് 3.30-ന് എത്തും. കന്യാകുമാരി-കൊല്ലം (06773) 4.05-ന് പുറപ്പെട്ട്് രാത്രി 9.25-ന് എത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!