ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് നിരോധനം ജൂ​ലൈ ഒ​ന്ന് മു​ത​ൽ

Share our post

ഡ​ൽ​ഹി: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം ജൂ​ലൈ ഒ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രും. നി​ല​വി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളി​ൽ നി​ന്ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​മ​യം ന​ൽ​കി ക​ഴി​ഞ്ഞു.

ഇ​നി സ​ർ​ക്കാ​ർ ഇ​ള​വ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വ് അ​റി​യി​ച്ചു. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം, ഇ​റ​ക്കു​മ​തി, വി​ത​ര​ണം, സം​ഭ​ര​ണം എ​ന്നി​വ​യ്ക്കും വി​ല​ക്കു​ണ്ട്.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ദേ​ശീ​യ ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ സ്ഥാ​പി​ക്കും. പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​ത്യേ​ക എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ്.

നി​രോ​ധിക്കുന്നവ

* പ്ലാ​സ്റ്റി​ക് സ്റ്റി​ക്കു​ക​ൾ ഉ​ള്ള ഇ​യ​ർ ബ​ഡ്സ്

* ബ​ലൂ​ണു​ക​ൾ​ക്കു​ള്ള പ്ലാ​സ്റ്റി​ക് സ്റ്റി​ക്കു​ക​ൾ

* പ്ലാ​സ്റ്റി​ക് പ​താ​ക​ക​ൾ, മി​ഠാ​യി സ്റ്റി​ക്കു​ക​ൾ

* ഐ​സ്ക്രീം സ്റ്റി​ക്കു​ക​ൾ

* അ​ല​ങ്കാ​ര​ത്തി​നു​ള്ള പോ​ളി​സ്റ്റൈ​റീ​ൻ (തെ​ർ​മോ​കോ​ൾ)

* പ്ലാ​സ്റ്റി​ക് പ്ലേ​റ്റു​ക​ൾ, ക​പ്പു​ക​ൾ, ഗ്ലാ​സു​ക​ൾ

* ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഫോ​ർ​ക്കു​ക​ൾ

* സ്പൂ​ണു​ക​ൾ, ക​ത്തി​ക​ൾ

* സ്ട്രോ, ​ട്രേ​ക​ൾ

* മ​ധു​ര​പ​ല​ഹാ​ര പെ​ട്ടി​ക​ൾ​ക്ക് ചു​റ്റും പൊ​തി​യാ​നോ പാ​യ്ക്ക് ചെ​യ്യാ​നോ ഉ​പ​യോ​ഗി​ക്കു​ന്ന ഫി​ലി​മു​ക​ൾ

* ക്ഷ​ണ കാ​ർ​ഡു​ക​ൾ, സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ൾ

* 100 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക്

* പി.​വി.​സി ബാ​ന​റു​ക​ൾ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!