സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

കണ്ണൂർ : പി.എസ്.സി മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ജൂലൈയിൽ 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരായി ജൂലൈ അഞ്ചിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക്. ഫോൺ: 7907358419, 9495723518.