ഹോമിയോ ഡിസ്പെൻസറികളിൽ ഫാർമസിസ്റ്റ് നിയമനം

കണ്ണൂർ : ജില്ലാ ആയുഷ് ഹെൽത്ത് സൊസൈറ്റി ഫണ്ട് ഉപയോഗിച്ച് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിലുള്ള വളപട്ടണം, പെരിങ്ങളം ഹോമിയോ ഡിസ്പെൻസറികളിൽ ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ള എൻ സി പി/സി സി പി കോഴ്സ് പാസായ ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ഹോമിയോ ഡി.എം.ഒ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവുക. ഫോൺ: 9446564345.